കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. ആലപ്പുഴ തലവടി സ്വദേശികളായ മാത്യു മുളയ്ക്കൽ (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്.
ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു അഗ്നിബാധ. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാട്ടിലായിരുന്ന ഇവർ വെള്ളിയാഴ്ച വൈകീട്ടാണ് തിരിച്ചെത്തിയത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കുവൈത്തിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് കടന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീപ്പിടിത്ത സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. മലയാളികളടക്കം അമ്പതോളം പേരുടെ മരണത്യതിനയാക്കിയ അല്‍ മംഗഫ് തീപിടിത്തത്തിനു ശേഷവും വിവിധയിടങ്ങളിൽ തീപ്പിടിത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
<BR>
TAGS : FIRE ACCIDENT | KUWAIT
SUMMARY : A fire in a flat in Kuwait; Four members of the Malayali family died
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…