ബെംഗളൂരു : കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം വിജയബാങ്ക് ലെ ഔട്ടിനു സമീപം ഷാൻബോഗ് നാഗപ്പ ലെ ഔട്ടിലുള്ള സിരി കൺവെൻഷൻ ഹാളിൽ നടന്നു. രാവിലെ നടന്ന കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമായി.
കെഎൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ആർ ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധർ നായർ, മഹിളാ വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ എന്നിവർ പങ്കെടുത്തു.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മെറിറ്റ് അവാർഡ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ധി ആചരണം അരങ്ങേറി. കെ എൻഎസ്എസ് മ്യൂസിക് ട്രൂപ് സംഗീതിക മെഗാ ഗാനമേള അവതരിപ്പിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…