Categories: NATIONAL

കെജ്രിവാളിന് ആശ്വാസം; കര്‍ശന ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അഞ്ചരമാസത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത്

അതേസമയം സി.ബി.ഐ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന ഹര്‍ജി കോടതി തള്ളി. കെജ്രിവാളിന്‍റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിലെ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുമ്പോൾ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 41ന്‍റെ ഉത്തരവ് പാലിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.

മദ്യനയ അഴിമതി കേസില്‍ രണ്ട് മാസമായി ജയിലില്‍ കഴിയുകയാണ് കെജ്രിവാള്‍. അതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കെജ്രിവാള്‍ ഇന്ന് തന്നെ തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസില്‍ ജാമ്യം ലഭിച്ചാലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിനും പ്രധാന ഫയലുകള്‍ ഒപ്പിടുന്നതിനും കെജ്രിവാളിനുള്ള വിലക്ക് തുടരും.
<BR>
TAGS : ARAVIND KEJIRIWAL | LIQUAR SCAM DELHI
SUMMARY : Relief for Kejriwal; Bail with strict conditions

Savre Digital

Recent Posts

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

39 minutes ago

നാഗാലാൻഡ് ഗവർണര്‍ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

56 minutes ago

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…

2 hours ago

ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; അഞ്ചുപേര്‍ മരിച്ചു, നിരവധി പേർ‌ക്ക് പരുക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്)​ സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…

2 hours ago

മയക്കുമരുന്നിനെതിരെ റീൽസ് മത്സരവുമായി ഓൺസ്റ്റേജ് ജാലഹള്ളി

ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…

3 hours ago

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

3 hours ago