ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. ജയിലിലാക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം നല്‍കി. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കർശന ജാമ്യ വ്യവസ്ഥകളോടെ നിരവധി ഉപാധികളും ഇടക്കാല ജാമ്യത്തില്‍ നിലനില്‍ക്കുന്നു.
ജൂണ്‍ 1 വരെ കെജ്രിവാളിന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ പങ്കെടുക്കാം. ജൂണ്‍ 2 ന് ജയിലിലേക്ക് മടങ്ങേണ്ടിയും വരും. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ അനു അഭിഷേക് സ്വിംഗ്‌വി കോടതിയില്‍ വാദിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുക എന്നത് ഒരു പൗരന്റെ മൗലീകാവകാശം അല്ലെന്ന് ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല.
ജൂണ്‍ 1 നാണ് തിരഞ്ഞെടുപ്പ് അവസാനിക്കുക. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് മെയ് അവസാനമാണ്. മാർച്ച് 21 നാണ് ഡല്‍ഹി മദ്യനയ കേസില്‍ കെജ്രിവാളിനെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയില്‍ നിന്നും ഇഡി അറസ്റ്റ് ചെയ്തത്. ഈ അഴിമതിക്ക് പിന്നിലെ രാജാവ് അദ്ദേഹമാണെന്നും മദ്യവ്യവസായികളില്‍ നിന്ന് അഴിമതി ആവശ്യപ്പെടുന്നതില്‍ നേരിട്ട് പങ്കെടുത്തതായും കേന്ദ്ര അന്വേഷണ ഏജൻസി ആരോപിച്ചു.
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…