കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ ആറു പേര്‍ക്ക് സിവില്‍ സര്‍വീസ്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും ആറു പേര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഭിമാനാര്‍ഹമായ വിജയം നേടി. ഡോ. ജെ. ഭാനുപ്രകാശ് (523), വരുണ്‍. കെ. ഗൗഡ (565), നിഖില്‍ .എം.ആര്‍(724), തനക.ഡി. ആനന്ദ് (812), ബെന്ദുകുരി മൌര്യ തേജ (856), ജി.ആഞ്ജനേയുലു (934) എന്നിവരാണ് വിജയിച്ചവര്‍. ഒരാള്‍ക്ക് ഐ.എ.എസും, രണ്ട് പേര്‍ക്ക് ഐ.പി.എസും മൂന്നു പേര്‍ക്ക് ഐ ആര്‍ എസ് ലഭിക്കും. നാലു പേര്‍ കര്‍ണാടക സ്വദേശി കളും രണ്ടു പേര്‍ തെലുങ്കന സ്വദേശി കളും ആണ്

2011ല്‍ ആരംഭിച്ച ബാംഗ്ലൂര്‍ കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും ഇതുവരെ 161 പേര്‍ വിവിധ സിവില്‍ സര്‍വ്വീസുകളില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് പരിശീലനം നല്‍കുന്നത്. കസ്റ്റംസ് ആന്റ് ഇന്‍ഡയറക്ട് ടാക്‌സസ് അഡീഷണല്‍ കമ്മീഷണര്‍ പി. ഗോപകുമാറാണ് മുഖ്യ ഉപദേഷ്ടാവ്.

2026-ലെ പരീക്ഷക്കുള്ള പരിശീലനം മെയ് രണ്ടാം വാരം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക്: 8431414491
<br>
TAGS : KERALA SAMAJAM | CIVIL SERVICE EXAMINATION
SUMMARY: Civil service for six people in Kerala Samajam IAS Academy

 

Savre Digital

Recent Posts

ബെംഗളൂരുവിൽ ഐടി ജീവനക്കാരന്‍ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 27 ലക്ഷം തട്ടിച്ചു; കേസ്

ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…

8 hours ago

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…

8 hours ago

ക്ഷേത്രോത്സവത്തിനിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരുക്ക്

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…

8 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ 3.89 കോടി രൂപയുടെ ഹൈഡ്രോപോണിക്ക് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…

9 hours ago

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താം,​ നിലപാടറിയിച്ച് പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…

9 hours ago

തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ മരിച്ചവരിൽ സിനിമാ പ്രവർത്തകനും

തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…

9 hours ago