Categories: NATIONALTOP NEWS

കൈവരികൾ തകർത്ത് ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞു; എട്ടുപേർക്ക് ദാരുണാന്ത്യം

ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരുക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം ബസിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

ബസിൽ 20-ലധികം യാത്രക്കാരുണ്ടായിരുന്നു. എൻഡിആർഎഫ് സംഘത്തിന്റേയും പോലീസിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്. തൽവണ്ടി സാബോ എന്ന പ്രദേശത്ത് നിന്ന് ബട്ടിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.
<BR>
TAGS : PUNJAB | ACCIDENT
SUMMARY : Bus falls off bridge into drain after breaking guardrail; eight killed

Savre Digital

Recent Posts

മസാല ബോണ്ടിലെ ഇഡി നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…

27 minutes ago

പരാതിക്കാരിയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…

1 hour ago

വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…

2 hours ago

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസം

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…

4 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…

4 hours ago

സരോവരത്ത് കണ്ടെത്തിയ മൃതദേഹം വിജിലിന്‍റേത് തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയില്‍

കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…

5 hours ago