ബെംഗളൂരു : വിഷു, വേനലവധി പ്രമാണിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി-ബെംഗളൂരു സർ എം. വിശ്വേശ്വരായ ടെർമിനൽ (06083/06084) വീക്ക്ലി ട്രെയിനാണ് സര്‍വീസ് നടത്തുക. ഏപ്രില്‍ 9 മുതല്‍ മുതൽ മേയ് 28 വരെ ആഴ്ചയിലൊരിക്കല്‍ ആണ് സര്‍വീസ് നടത്തുക. ആകെ എട്ട് സർവീസുകളുണ്ടാകും.
കൊച്ചുവേളി-സർ എം. വിശ്വേശ്വരായ ടെർമിനൽ വീക്ക്ലി ട്രെയിന്‍ (06083) : എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 6.5-ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബെംഗളൂരുവിലെത്തും.
സർ എം. വിശ്വേശ്വരായ ടെർമിനൽ-കൊച്ചുവേളി വീക്ക്ലി ട്രെയിന്‍ (06084) : എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.
സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പൊഡനുർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്,
The post കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയിൽവേ; സര്‍വീസ് ഇന്നുമുതൽ appeared first on News Bengaluru.
Powered by WPeMatico
കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…
കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…
ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട് കൃഷ്ണപ്രസാദ്, സെക്രട്ടറി…