കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയിൽവേ; സര്‍വീസ് ഇന്നുമുതൽ

ബെംഗളൂരു : വിഷു, വേനലവധി പ്രമാണിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി-ബെംഗളൂരു സർ എം. വിശ്വേശ്വരായ ടെർമിനൽ (06083/06084) വീക്ക്ലി ട്രെയിനാണ് സര്‍വീസ് നടത്തുക. ഏപ്രില്‍ 9 മുതല്‍ മുതൽ മേയ് 28 വരെ ആഴ്ചയിലൊരിക്കല്‍ ആണ് സര്‍വീസ് നടത്തുക. ആകെ എട്ട് സർവീസുകളുണ്ടാകും.

കൊച്ചുവേളി-സർ എം. വിശ്വേശ്വരായ ടെർമിനൽ വീക്ക്ലി ട്രെയിന്‍ (06083) : എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 6.5-ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബെംഗളൂരുവിലെത്തും.

സർ എം. വിശ്വേശ്വരായ ടെർമിനൽ-കൊച്ചുവേളി വീക്ക്ലി ട്രെയിന്‍ (06084) : എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പൊഡനുർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്,

The post കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയിൽവേ; സര്‍വീസ് ഇന്നുമുതൽ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ കേസ്

ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു. മുൻ മന്ത്രിയും ഗോഖക്കിലെ ബിജെപി എംഎൽഎയുമായ രമേശ്…

5 hours ago

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചര്‍ച്ച നടത്തും; മന്ത്രി കെബി ഗണേഷ് കുമാര്‍

കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തില്‍ ഗതാഗത…

5 hours ago

കർണാടക ആർടിസി ബസിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരൻ മരിച്ചു. നീലസന്ദ്ര സ്വദേശിയായ…

6 hours ago

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍; കൂടുതലും മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട്…

6 hours ago

യുവാക്കളിലെ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് പഠനം

ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

6 hours ago

അഞ്ചു വ‍യസുകാരൻ തോട്ടില്‍ മുങ്ങി മരിച്ചു

ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വ‍യസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…

7 hours ago