കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. സംഭവത്തില്‍ ഐസിയുവിലായിരുന്ന രോഗി മരിച്ചു. ഇന്ന് രാവിലെയാണ് ഇസ്‌ഐ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായത്. 80ഓളം പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി അധികൃതര്‍ വിലയിരുത്തുന്നത്.
ആശുപത്രിയുടെ താഴത്തെ നിലയിലെ വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേന അംഗങ്ങള്‍ ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാള്‍ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി. എണ്‍പതോളം രോഗികള്‍ അകത്ത് കുടുങ്ങി. 20 മിനിറ്റിനുള്ളില്‍ തന്നെ ഇവരെയെല്ലാം പുറത്തെത്തിച്ചു. എന്നാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചു. മറ്റുള്ളവർക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് ടി കെ ദത്ത പറഞ്ഞു.
TAGS : KOLKATA | FIRE | HOSPITAL
SUMMARY : Massive fire breaks out at ESI Hospital in Kolkata; The patient died in the ICU
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…
ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…