കൊല്ലം: കൊല്ലം അയത്തിലില്‍ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് അപകടം. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ചൂരാങ്കില്‍ പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലമാണ് തകർന്നത്. അപകടസമയം നിർമാണ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാല് നിർമാണ തൊഴിലാളികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്.
സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിരക്ഷപ്പെട്ടതുകൊണ്ട് വൻ അപകടം ഒഴിവായി. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. അശാസ്ത്രീയമായി നിർമാണം നടക്കുന്നതായാണ് ആരോപണം. ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
TAGS : KOLLAM NEWS
SUMMARY : The bridge under construction in Kollam collapsed
കൊച്ചി: കാന്താര 2 വിന്റെ വിലക്ക് പിന്‍വലിച്ച് ഫിയോക്ക്. കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. ചിത്രം ഒക്ടോബര്‍ 2ന്…
കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ…
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ…
കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി…
മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്കാണ് രോഗം…
ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ…