ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ അറസ്‌റ് ചെയ്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ മകനെയും ഇഡി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സോനിപത്തില്‍ നിന്നുള്ള നിയമസഭ അംഗമാണ് സുരേന്ദര്‍ പന്‍വാര്‍.
ഹരിയാനയിലെ യമുനനഗറിലും സമീപ ജില്ലകളിലും അനധികൃതമായി മണല്‍, പാറകള്‍, ചരല്‍ എന്നിവ ഖനനം ചെയ്തതുമായി ബന്ധപ്പെട്ട് 500 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി ആരോപണം. ജനുവരിയില്‍ സുരേന്ദര്‍ പന്‍വറിന്റെ വസതി അടക്കം 20 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരോധനത്തിന് ശേഷവും ഖനനം തുടര്‍ന്നതോടെ ഹരിയാന പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.
TAGS : CONGRESS | HARIYANA
SUMMARY : ED arrested Congress MLA Surender Panwar
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…