ചെന്നൈ; ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ രാത്രി ഏഴു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചയ്ക് രണ്ടരയോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഇന്നത്തെ ചെന്നൈ സന്ദർശന ഒരുക്കങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ടിരിക്കെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് വെച്ച് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ചെന്നൈയിലെ രാജീവ്‌ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക അറിയിപ്പ്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
1989 ജനുവരിയിലാണ് ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് പാൽ കോസ്റ്റ് ഗാർഡിൽ ചേർന്നത്. 2023 ജൂലായിൽ അദ്ദേഹം തീരസംരക്ഷണ സേനയുടെ മേധാവിയായി ചുമതലയേറ്റു. 34 വർഷത്തെ സേവനത്തിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ വിവിധ പദവികൾ അലങ്കരിച്ചു. സമുദ്രമാർഗം കടത്താൻ ശ്രമിച്ച, കോടികൾ വിലമതിക്കുന്ന മയക്കുമരുന്നും സ്വർണവും പിടികൂടിയത് ഉൾപ്പെടെ നിരവധി സുപ്രധാന ദൗത്യങ്ങൾ രാകേഷ് പാലിന് കീഴിൽകോസ്റ്റ് ഗാർഡ് നടത്തിയിട്ടുണ്ട്. തത്രക്ഷക് മെഡൽ,പ്രസിഡന്റിന്റെ തത്രക്ഷക് മെഡൽ,അതിവിശിഷ്ട സേവാ മെഡൽ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ദീപ പാൽ. മക്കൾ സ്നേഹൽ,തരുഷി.
<br>
TAGS : RAKESH PAL | PASSED AWAY
SUMMARY : Coast Guard Director General Rakesh Pal passed away
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…