ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബംഗ്ലാദേശിനെതിരായ ടി-20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയതോടെയാണ് റെക്കോര്‍ഡ് സ്റ്റാര്‍ക്കിനു സ്വന്തമായത്.
ഏകദിന, ടി-20 ലോകകപ്പുകളിലെ മൊത്തം പ്രകടനമാണ് റെക്കോര്‍ഡിന്റെ മാനദണ്ഡം. രണ്ട് ലോകകപ്പുകളില്‍ നിന്നായി സ്റ്റാര്‍ക്ക് 95 വിക്കറ്റുകള്‍ ഇതുവരെ വീഴ്ത്തി. ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗയേയാണ് സ്റ്റാര്‍ക്ക് പിന്തള്ളിയത്. മലിംഗയ്ക്ക് 94 വിക്കറ്റുകള്‍.
ഏകദിന ലോകകപ്പില്‍ സ്റ്റാര്‍ക്ക് 65 വിക്കറ്റുകളും ടി20യില്‍ 30 വിക്കറ്റുകളുമാണ് നേടിയത്. മൊത്തം 52 കളികളാണ് താരം രണ്ട് ലോകകപ്പുകളിലായി കളിച്ചത്. മലിംഗ രണ്ട് ലോകകപ്പുകളിലുമായി 60 മത്സരങ്ങളാണ് കളിച്ചത്. 56 വിക്കറ്റുകള്‍ ഏകദിന ലോകകപ്പിലും 38 വിക്കറ്റുകള്‍ ടി-20 ലോകകപ്പിലും വീഴ്ത്തി.
ഷാകിബ് അല്‍ ഹസനാണ് മൂന്നാമത്. താരം 77 മത്സരങ്ങളില്‍ നിന്നു 92 വിക്കറ്റുകള്‍ വീഴ്ത്തി. 43 ഏകദിന ലോകകപ്പിലും 49 വിക്കറ്റുകള്‍ ടി-20 ലോകകപ്പിലും ഷാകിബ് നേടി. ട്രെന്റ് ബോള്‍ട്ടാണ് നാലാം സ്ഥാനത്ത്. താരം 47 മത്സരങ്ങളില്‍ നിന്നു 87 വിക്കറ്റുകള്‍ നേടി. 53 ഏകദിനത്തിലും 34 ടി20യിലും. അഞ്ചാമത് ശ്രീലങ്കന്‍ ഇതിഹാസമായ മുത്തയ്യ മുരളീധരനാണ്.
TAGS: SPORTS| WORLDCUP
SUMMARY: Mitchell stark creates record in bowling gaining maximum wickets
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…