നേപ്പാൾ: ഇന്ത്യൻ വനിതകൾക്ക് പിന്നാലെ ഖോ ഖോ ലോകകപ്പിൽ കിരീടം ചൂടി പുരുഷ ടീം. നേപ്പാളിനെ തന്നെയാണ് പുരുഷ ടീമും ഫൈനലിൽ കീഴടക്കിയത്. പ്രഥമ ചാമ്പ്യൻഷിപ്പിൽ 54-36 എന്ന സ്കോറിനാണ് ഇന്ത്യ മുത്തമിട്ടത്. അത്യന്തം ആവേശകരമായ മത്സരത്തിലായിരുന്നു ഇന്ത്യയുടെ ജയം. പ്രതീക് വൈക്കറും കൂട്ടരും. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ 42-37 എന്ന സ്‌കോറിന് നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ തുരത്തി ഇന്ത്യ ഫൈനലിന് ടിക്കറ്റെടുക്കുകയുമായിരുന്നു.
വനിത ടീമിനെ പോലെ ടോസ് നേടിയ നേപ്പാൾ പ്രതിരോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് മുതലെടുത്ത ഇന്ത്യ പോയിൻ്റുകൾ വാരിക്കൂട്ടി. ഒരു മിനിട്ടിനുള്ളിൽ നേപ്പാളിലെ രണ്ടു പ്രതിരോധക്കാരെ പുറത്താക്കി. ടേൺ ഒന്നിൽ 26-ന് ലീഡ് നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ ടേൺ 2വിൽ നേപ്പാൾ തിരിച്ചുവന്നു. ഇതവസാനിക്കുമ്പോൾ 26-18 ആയിരുന്നു സ്കോർ. എന്നാൽ മൂന്നാം ടേണിൽ ഇന്ത്യ കുതിപ്പ് തുടർന്നു. പോയിന്റ് നില 54-18 എന്നാക്കി ലീഡ് ഉയർത്തി. 78-40 എന്ന സ്കോറിനായിരുന്നു വനിതകളുടെ ജയം.
TAGS: SPORTS | KHO KHO
SUMMARY: Indian mens team won in Kho Kho world championship
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 40 ഓളം കുടുംബങ്ങൾ…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്മെന്റ് എന്നിവ സംയുക്തമായി…
ഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല്‍ പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം…
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബാങ്കില്‍ ബോംബ് ഭീഷണി. എസ്ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്.…