ഗുജറാത്ത് ദഹേജിലെ ഭാറുച്ചില്‍ വൻ തീപിടിത്തം. ശ്വേതായൻ കെംടെക് കമ്പനിയില്‍ പുലർച്ചെയോടെ ആണ് വൻ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ ജീവനക്കാർ കുറവായിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. നാല് ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് രക്ഷിച്ചു. മൂന്ന് പേർക്ക് സാരമായ പൊള്ളലേറ്റു.
ബഹുനില കെട്ടിടത്തില്‍ എട്ട് ഫയർ എഞ്ചിനുകള്‍ ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. കെട്ടിടത്തിന്റെ കീഴ് നിലകള്‍ പൂർണമായും തീ വിഴുങ്ങിയ നിലയിലാണ്. മേഖലയില്‍ പുക മൂടിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് അഗ്നിരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുള്ളത്.
കെമിക്കല്‍ യൂണിറ്റിന് സമീപ മേഖലയില്‍ നിന്ന് 1500ലേറെ പേരെയാണ് ഇതിനോടകം ഒഴിപ്പിച്ചിട്ടുള്ളത്. കെമിക്കല്‍ പ്ലാൻറിലെ മെറ്റീരിയല്‍ സ്റ്റോറേജ് മേഖലയിലാണ് അഗ്നി പടർന്നത്. മെഥനോള്‍ എഥിലിൻ ഓക്സൈഡ് അടക്കമുള്ളവ ഇവിടെ ശേഖരിച്ച് വച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
TAGS : GUJARAT
SUMMARY : Massive fire breaks out in multi-storey building in Gujarat
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…
തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം…
ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച് ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…
മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തെന്നാരോപിച്ച് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.…