ലക്‌നൗ: കാർ കനാലിൽ വീണ് മൂന്ന് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കി ഷോർട്ട് കട്ടിലൂടെ പോയതാണ് അപകടത്തിന് കാരണമായത്. ബറേലിയിൽ നിന്ന് പിലിഭിത്തിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
കാലാപൂർ ഗ്രാമത്തിന് സമീപമെത്തിയപ്പോൾ ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത ഷോർട്ട് കട്ടിലൂടെ പോകുകയായിരുന്നു സംഘം.അൽപം ദൂരമെത്തിയപ്പോൾ തന്നെ കാർ കനാലിൽ പതിച്ചു. സംഭവം കണ്ട നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ മൂന്ന് പേരെയും രക്ഷിക്കാൻ സാധിച്ചു. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ മാസം സമാനമായ അപകടം ബറേലിയിൽ നടന്നിരുന്നു. ബറേലിയിൽ നിന്ന് ബദൗൺ ജില്ലയിലെ ഡാറ്റാഗഞ്ചിലേക്ക് പോകവേ രാംഗംഗ നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ നദിയിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. പ്രളയത്തെ തുടർന്ന് ഈ പാലത്തിൻ്റെ നിർമാണം പാതി വഴിയിൽ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഈ പാലത്തിലൂടെ സഞ്ചരിക്കെയാണ് വാഹനം നദിയിലേക്ക് വീണ് അപകടം ഉണ്ടായത്. പണി തീരാത്ത പാലം അടച്ചിടാത്തതിനാലാണ് അപകടം ഉണ്ടായതെന്ന് ചൂണ്ടികാട്ടി പോലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.
<br>
TAGS : GOOGLE MAP
SUMMARY : Google Maps has cheated again; The car that went looking for the map fell into the canal
ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…
ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…
ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി.…
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്) ഗതാഗതത്തിന് തുറന്നു കൊടുത്തു. റാംപ് റോഡിന്റെ…
ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള…