ഓൺലൈൻ യുവാവ് ലോൺ ആപ് ഏജന്റുമാരുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ കരിംനഗറിലാണ് സംഭവം. 26 കാരനായ കാർത്തിക്കാണ് ആത്മഹത്യ ചെയ്തത്. ഗെയിം കളിക്കാനായി ഇയാൾ പല ലോൺ ആപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും വായ്പയെടുത്തിരുന്നു. ആപ്പുകളിൽ നിന്ന് വായ്പയെടുത്ത പണം ചോദിച്ച് റിക്കവറി ഏജന്റുമാരുടെ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
മാതാപിതാക്കൾ തിരുപ്പതി ദർശനം കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തുമ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവാവിന്റെ ഫോണിലെ ആത്മഹത്യാ കുറിപ്പിലാണ് ഇയാൾ ലോൺ ആപ്പുകളിൽ നിന്നുൾപ്പെടെ കടം എടുത്തിരുന്നതായുള്ള വിവരമുള്ളത്. തിരുപ്പതിയിലേക്ക് മാതാപിതാക്കൾക്കൊപ്പം പോകാൻ കാർത്തിക്കിനെയും നിർബന്ധിച്ചിരുന്നുവെങ്കിലും ഇയാൾ പോയിരുന്നില്ല.
എന്നാൽ പിന്നീട് മകൻ തന്നെ വിളിച്ച് 50,000 രൂപ ആവശ്യപ്പെട്ടുവെന്നും ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടി ലഭിച്ചില്ലെന്നും തുടർന്ന് വീട്ടിലെത്തിയിട്ട് സംസാരിക്കാമെന്ന് പറഞ്ഞ് ഫോൺ വയ്‌ക്കുകയായിരുന്നുവെന്നും കാർത്തിക്കിന്റെ അച്ഛൻ പോലീസിനോട് പറഞ്ഞു. കടമെടുത്ത കാശ് തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള കാർത്തിക്കിന്റെ ഫോണിലെ മെസ്സേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
TAGS: SUICIDE, NATIONAL
KEYWORDS: Techie ends life after getting threats from loan app agents
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…