ബെംഗളൂരു: ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് സീറ്റിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി നിഖിൽ കുമാരസ്വാമി. മുമ്പ് രണ്ട് തവണ മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർഥിയായി നിന്നിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പിച്ചതായി നിഖിൽ വ്യക്തമാക്കി.
തനിക്ക് പകരം ജെഡിഎസിലെ യോഗേശ്വർ ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നും നിഖിൽ പറഞ്ഞു. നിലവിൽ അദ്ദേഹം ജെഡിഎസ് ആണെങ്കിലും മത്സരിക്കുന്നത് എൻഡിഎ സീറ്റിലാകാൻ സാധ്യതയുണ്ടെന്നും നിഖിൽ വിശദീകരിച്ചു. ഇതിനോടകം തന്നെ മണ്ഡലത്തിൽ കോൺഗ്രസ് സീറ്റിൽ താൻ മത്സരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനാർഥിയെ സംബന്ധിച്ച് ബിജെപിയും ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല. ജൂലൈയിൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടികൾ ഇനിയും സ്ഥാനാർഥികളെ തീരുമാനിക്കാത്തതിൽ രാഷ്ട്രീയ നിരീക്ഷകർ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
TAGS: KARNATAKA| BYPOLL| NIKHIL KUMARASWAMY
SUMMARY:Nikhil kumaraswamy wont contest bypoll in channapatna
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്…
ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ഗഗൻയാനിനായുള്ള നിർണ്ണായകമായ പ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ക്രൂഡ് ദൗത്യത്തിന്റെ…
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…