ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ച് ബിജെപിയുടെ ശാംഭവി ചൗധരി. വടക്കന്‍ ബിഹാറിലെ സമസ്തിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയ ശാംഭവി ചൗധരിക്ക് നാമ നിര്‍ദേശ പട്ടിക സമര്‍പ്പിച്ച സമയത്തെ വിവരങ്ങള്‍ പ്രകാരം 25 വയസ്സ് മാത്രമാണ് പ്രായമുള്ളത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എന്‍ഡിഎജെഡിയു സഖ്യ സര്‍ക്കാരില്‍ മന്ത്രിയായ അശോക് കുമാര്‍ ചൗധരിയുടെ മകള്‍ കൂടിയാണ് ശാംഭവി ചൗധരി. ജെഡിയു മന്ത്രി മഹേശ്വര് ഹസാരിയുടെ മകന്‍ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തില്‍ ശാംഭവി ചൗധരിയുടെ എതിരാളി.
ജെഡിയു മന്ത്രിയായ മഹേശ്വറിന്റെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് വേണ്ടിയായിരുന്നു സണ്ണി ഹസാരി രംഗത്തിറങ്ങിയത്. അതേസമയം ബിഹാറിലെ ആകെയുള്ള 40 സീറ്റുകളില്‍ 30 സീറ്റും ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും കൂടിയുള്ള എന്‍ഡിഎ സഖ്യമാണ് നേടിയത്. ഒമ്പത് സീറ്റുകളാണ് കോണ്‍ഗ്രസ് അടക്കമുള്ള ഇന്‍ഡ്യ മുന്നണി ആകെ നേടിയത്.
TAGS: LOKSABHA ELECTION 2024, SHAMBAVI CHAUDHARY
KEYWORDS: Shambavi Chaudhary to become the youngest MP in history
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…