ഇന്ത്യൻ ടീമിന് ചാമ്പ്യൻസ് ട്രോഫിയിൽ അനിശ്ചിതത്വം. ടീമിലെ നമ്പർ വൺ പേസർ ജസ്പ്രീത് ബുമ്രയ്‌ക്ക് ബെഡ് റെസ്റ്റ് നിർദേശിച്ച് മെഡിക്കൽ സംഘം. വരുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇതോടെ താരത്തിന്റെ പങ്കാളിത്തം ഉണ്ടായേക്കില്ല. വീട്ടിലെ വിശ്രമത്തിന് ശേഷമാകും ഭാവികാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുക. താരത്തിന്റെ മുതുകിൽ നീർവീക്കം ഉള്ളതാണ് വിശ്രമം നിർദേശിക്കാൻ കാരണം.
താരത്തിന് എത്രനാൾ കളത്തിന് പുറത്ത് തുടരേണ്ടിവരുമെന്ന കാര്യവും വ്യക്തമല്ല. നേരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്താൻ താരത്തിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇപ്പോൾ വീട്ടിൽ തുടരാൻ അറിയിക്കുകയായിരുന്നു. അടുത്തയാഴ്ച ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പോകും. നീർവീക്കം മാറിയാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന. മുൻപും താരത്തിന് പുറത്ത് പരുക്കേറ്റതിനാൽ നിലവിലെ പരുക്ക് വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്.
TAGS: SPORTS | JASPRIT BUMRAH
SUMMARY: Jasprit bumrah gets medical rest direction due to health challenge
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…