ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചത്. ഗ്രൂപ്പ് ബി-യിൽ ഇരുവരും നേർക്കുനേർ വരുന്ന ആദ്യ മത്സരമായിരുന്നു ഇത്. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്. ഇരുവർക്കും മൂന്ന് പോയിന്റാണ് നിലവിൽ +2.140 ആണ് പ്രോട്ടീസിന്റെ റൺറേറ്റ്. ഓസ്ട്രേലിയക്ക് +0.475 ആണ്.
ദക്ഷിണാഫ്രിക്ക അടുത്ത മത്സരം ജയിച്ചാൽ ടീം സെമിയിലേക്ക് മുന്നേറും. ഓസ്ട്രേലിയക്കും ശേഷിക്കുന്ന മത്സരം ജയിച്ചേ മതിയാകൂ. ഇംഗ്ലണ്ടിന് ഇനി രണ്ടു മത്സരങ്ങളാണ് അവശേഷിക്കുന്നത്. ദക്ഷിണാഫ്രിക്കയെയും അഫ്ഗാനെയും തോൽപ്പിച്ചാൽ ഇവർക്ക് നാലുപോയിൻ്റാകും. എങ്കിൽ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്താകും. അഫ്ഗാനും ഇനി രണ്ടു മത്സരങ്ങൾ ശേഷിക്കുന്നുണ്ട്. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എതിരാളികൾ. അഫ്ഗാനോ ഇംഗ്ലണ്ടോ ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ വീതം ജയിച്ചാൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളിൽ ആരെങ്കിലും ഒരാൾ പുറത്താകും.
TAGS: SPORTS
SUMMARY: Match between Australia – south africa cancelled amid rain
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…