ബെംഗളൂരു: കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഭൂമി പുനർ വിജ്ഞാപന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2007 ഒക്ടോബറിൽ കർണാടക മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു വികസന അതോറിറ്റിയുടെ രണ്ട് പ്ലോട്ടുകളുടെ ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
2018 – ലെ അഴിമതി നിരോധന ഭേദഗതി നിയമപ്രകാരം മുൻ മുഖ്യമന്ത്രിമാർക്കെതിരായ കേസുകൾക്ക് ഗവർണറുടെ അനുമതി വേണമെന്ന നിയമം കേസിൽ പാലിച്ചില്ലെന്നാരോപിച്ചാണ് കുമാരസ്വാമി ഹർജി നൽകിയത്. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുമാരസ്വാമിയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
2012-ൽ എം.എസ്. മാധവസ്വാമിയാണ് കുമാരസ്വാമിക്കെതിരെ പരാതി നൽകിയത്. സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയത് എന്നാണ് പരാതി. 2019-ൽ കുമാരസ്വാമിയുടെയും പരാതിയിൽപ്പറയുന്ന മറ്റുള്ളവരുടെയുംപേരിൽ കേസെടുക്കാന്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.
<br>
TAGS : HD KUMARASWAMY | KARNATAKA
SUMMARY : Setback for Kumaraswamy in the case of cancellation of land acquisition notification
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…