Categories: KARNATAKATOP NEWS

ചെന്നൈ – ബെംഗളൂരു ദേശീയ പാത ഡിസംബറോടെ തുറക്കും

ബെംഗളൂരു: ചെന്നൈ – ബെംഗളൂരു ദേശീയ പാത ഈ വർഷം ഡിസംബറോടെ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഡിസംബറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

ബെംഗളൂരുവിൽ കർണാടക ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവിൻ്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മണിക്കൂറിനുള്ളിൽ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്താൻ കഴിയുമെന്നതാണ് പാതയുടെ പ്രത്യേകത. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ബ്രൗൺഫീൽഡ് ബെംഗളൂരു -ചെന്നൈ എക്‌സ്‌പ്രസ് വേ (ബിസിഇ) രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ്.

ഏഴ് ജില്ലകളിലൂടെയാണ് ദേശീയ പാത കടന്നുപോകുന്നത്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ, ആന്ധ്രാപ്രദേശിലെ ചിറ്റൂർ, തമിഴ്‌നാട്ടിൽ വെല്ലൂർ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവയാണിവ. ബെംഗളൂരുവിലെ ഗതാഗത പ്രശ്‌നത്തിനും കേന്ദ്ര സർക്കാർ പരിഹാരം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ സാറ്റലൈറ്റ് ടൗൺഷിപ്പ് റിംഗ് റോഡ് (എസ്‌ടിആർആർ) പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് ഗഡ്കരി പറഞ്ഞു. 17,000 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം. 2022 ജൂണിൽ, ഭാരത്‌മാല പരിയോജനയ്ക്ക് കീഴിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി ഏറ്റെടുത്തത്. അടുത്തിടെ പദ്ധതിക്ക് മോദി തറക്കല്ലിട്ടു. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

TAGS: KARNATAKA| NITIN GADKARI
SUMMARY: PM will inaugurate Bengaluru-Chennai highway before December, says Nitin Gadkari

Savre Digital

Recent Posts

ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…

6 hours ago

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആ​ഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…

6 hours ago

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി, വിനയനും സജി നന്ത്യാട്ടും സാന്ദ്ര തോമസും തോറ്റു

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…

6 hours ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 40 കടന്നു, മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ‌ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…

7 hours ago

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…

8 hours ago

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; നാലു പേർക്ക് കീർത്തിചക്ര,​ 15 പേർക്ക് വീർ ചക്ര

ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…

9 hours ago