Categories: NATIONALTOP NEWS

ഛത്തീസ്‌ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; തലയ്ക്ക് 13 ലക്ഷം വിലയിട്ട രണ്ട് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു

രാജ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാ സേന. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കിഴക്കൻ ബസ്തർ ഡിവിഷനിലെ അംഗവും മാവോയിസ്റ്റ് കമാൻഡറുമായ ഹല്‍ദാർ, ഏരിയ കമ്മിറ്റി അംഗം റാമെ എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍.

ഹല്‍ദാറിന്റെയും റാമെയുടെയും തലയ്‌ക്ക് 8 ലക്ഷം രൂപയും 5 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊണ്ടഗാവ്, നാരായണ്‍പൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം-ബർഗം ഗ്രാമങ്ങളിലെ വനത്തില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിവയ്പുണ്ടായതായും ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറല്‍ ഓഫ് പോലീസ് സുന്ദർരാജ് പി പറഞ്ഞു.

കൊണ്ടഗാവില്‍ നിന്നുള്ള സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സ് എന്നിവരുടെ സംയുക്തസംഘമാണ് നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ഇതുവരെ രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ഒരു എകെ 47 റൈഫിളും മറ്റ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പുതിയ ഏറ്റുമുട്ടല്‍ കൂടി ആയതോടെ ഇതുവരെ സംസ്ഥാനത്ത് നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 140 മാവോയിസ്റ്റുകളെ വധിച്ചു. ഇതില്‍ 123 പേരും നാരായണ്‍പൂർ, കൊണ്ടഗാവ് എന്നിവയുള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തർ ഡിവിഷനിലുള്ളവരാണ്.

TAGS : LATEST NEWS
SUMMARY : Another encounter in Chhattisgarh; Two Maoists with a bounty of Rs 13 lakh on their heads killed

Savre Digital

Recent Posts

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…

20 minutes ago

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വടംവലി മത്സരം; എവര്‍ഷൈന്‍ കൊണ്ടോട്ടി ചാമ്പ്യന്‍മാര്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…

1 hour ago

‘മോൻത’ ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രത

ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…

2 hours ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: സുല്‍ത്താന്‍പാളയ സെൻറ് അൽഫോൻസാ ഫൊറോനാ ചർച്ച് അസോസിയേഷൻന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡിനുള്ള അപേക്ഷകൾ പിതൃവേദി പ്രസിഡന്റ്…

2 hours ago

മു​സ്ത​ഫാ​ബാ​ദി​ന്റെ പേ​ര് മാ​റ്റു​മെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്നാക്കി മാറ്റും. തിങ്കളാഴ്ച സ്മൃ​തി മ​ഹോ​ത്സ​വ് മേ​ള…

2 hours ago

തെരുവുനായ വിഷയത്തില്‍ അസാധാരണ നീക്കവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തില്‍ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…

3 hours ago