ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ഭാന്‍ദാര്‍പദാര്‍, നാഗരാം, ദന്തേവാഡാ, കൊരജുഗുഡ എന്നിവിടങ്ങളിലെ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.
ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ് ടീം, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തതെന്ന് ബാസ്താര്‍ റേഞ്ച് ഐജി സുന്ദേരാജ് വ്യക്തമാക്കി. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു.
കണ്ടെത്തിയ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരവധി ആയുധങ്ങളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഐഎന്‍എസ്‌എഎസ് റൈഫിള്‍സ്, എകെ 47, എസ്‌എല്‍ആര്‍ റൈഫിളുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.
സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. ഇവര്‍ വനത്തില്‍ തന്നെ തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് ഐജി അറിയിച്ചു. കഴിഞ്ഞദിവസം ഒഡിഷയിലെ മലക്കാംഗിരി ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.
TAGS : CHATTISGARH
SUMMARY : Encounter with security forces in Chhattisgarh: 10 Naxalites killed
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…