ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ സിബിഐ അറസ്റ്റില്‍ ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹരജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കെജ്രിവാള്‍ നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
മദ്യനയ അഴിമതിക്കേസില്‍ ജൂണ്‍ 25 നാണ് അരവിന്ദ് കെജ്രിരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആയിരുന്നു സിബിഐയുടെ അറസ്റ്റ്. തിഹാര്‍ ജയിലിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിബിഐ അറസ്റ്റെന്ന് എഎപി പ്രതികരിച്ചു.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക. മദ്യനയ കേസിലെ അന്വേഷണങ്ങളുടെ മറവിൽ സിബിഐ തുടർച്ചയായി തന്നെ ഉപദ്രവിക്കുകയാണെന്ന് കെജ്‌രിവാൾ ഹർജിയിൽ ആരോപിച്ചു. തന്നെ നിരന്തരം ആക്രമിക്കുന്ന സിബിയുടെ ക്രൂരത കടുത്ത നിരാശയും ആശങ്കയുമുണ്ടാക്കുന്ന കാര്യമാണെന്നും കേജ്രിവാൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
<br>
TAGS : ARAVIND KEJIRIWAL | LIQUAR SCAM DELHI
SUMMARY : The High Court will hear Arvind Kejriwal’s bail plea today
ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…