Categories: SPORTSTOP NEWS

ഞാനെവിടെയും പോകുന്നില്ല, മാറിനില്‍ക്കുന്നത് മോശം ഫോമായതുകൊണ്ട്; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശര്‍മ

സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശർമ. വിരമിക്കാൻ പദ്ധതിയിടുന്നില്ലെന്നും മോശം ഫോമിലായതു കൊണ്ട് സ്വയം മാറിനിന്നതാണെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളില്‍ ഒക്കെയും വളരെ മോശം ഫോമിലായിരുന്നു രോഹിത് ശർമ കളിച്ചത്.

അതിന് ശേഷമാണ് രോഹിത് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാൻ തീരുമാനിച്ചത്. ഇതിന് ശേഷം രോഹിത് തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നു എന്ന രീതിയില്‍ പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് എല്ലാത്തിനും അവസാനം കണ്ടിരിക്കുകയാണ് രോഹിത് ശർമ.

നിലവില്‍ മോശം ഫോമില്‍ തുടരുന്നതിനാല്‍ മാത്രമാണ് താൻ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് മാറിനിന്നത് എന്ന് രോഹിത് ശർമ പറഞ്ഞു. “ഞാൻ ഇതുവരെയും എന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ മത്സരത്തില്‍ നിന്ന് ഞാൻ മാറി നില്‍ക്കുക മാത്രമാണ് ചെയ്തത്. ഇപ്പോള്‍ വേണ്ട രീതിയില്‍ റണ്‍സ് സ്വന്തമാക്കാൻ എനിക്ക് സാധിക്കുന്നില്ല.

എന്നാല്‍ 5 മാസങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ആയിരിക്കില്ല ഞാൻ കളിക്കുന്നത്. ഞാൻ കഠിനപ്രയത്നങ്ങളില്‍ ഏർപ്പെടുകയാണ്. ലാപ്ടോപ്പും പേനയും പേപ്പറുമായി പുറത്തിരിക്കുന്ന ആളുകളല്ല എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ആ തീരുമാനം ഞാൻ കൈക്കൊള്ളേണ്ടതാണ്.”- രോഹിത് ശർമ പറയുകയുണ്ടായി.

TAGS : ROHIT SHARMA
SUMMARY : I’m not going anywhere, because it’s bad form to stay away; Rohit Sharma put an end to rumours

Savre Digital

Recent Posts

കലബുറഗിയിൽ നേരിയ ഭൂചലനം

ബെംഗളൂരു : കർണാടകത്തിലെ കലബുറഗിയിൽ വ്യാഴാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിലിൽ 2.3 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണുണ്ടായതെന്ന് കർണാടക നാച്വറൽ…

7 minutes ago

ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു; കൊല്ലപ്പെട്ടവരിൽ മൊദേം ബാലകൃഷ്ണയും

റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…

8 hours ago

ബൈക്കപകടം; പ്രതിശ്രുത വധൂവരന്മാർക്ക് ദാരുണാന്ത്യം

ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…

9 hours ago

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…

11 hours ago

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി ഉടന്‍; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…

11 hours ago

പൗരത്വ പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…

12 hours ago