ബംഗ്ലാദേശിനെതിരായ മൂന്നാം ടി – 20യില്‍ സെഞ്ച്വറി അടിച്ച് സഞ്ജു സാംസ. 40 പന്തിലാണ് അന്താരാഷ്ട്ര ട്വന്റി 20യില്‍ ആദ്യമായി സഞ്ജു മൂന്നക്കം കടന്നത്. റിഷാദ് ഹൊസൈന്റെ ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സറുകളും പറത്തി അത്യുഗ്രൻ പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. ഒമ്പത് ഫോറും എട്ട് സിക്സും സെഞ്ചുറി ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
രണ്ടാം ഓവറില്‍ ബംഗ്ലാദേശ് പേസർ ടസ്ക്കിൻ അഹമ്മദിനെ തുടർച്ചയായി നാലുതവണ ബൗണ്ടറി കടത്തിയായിരുന്നു സഞ്ജു സ്കോറിങ്ങിന്റെ ഗിയർ ഉയർത്തിയത്. പിന്നീട് ഇന്നിങ്സിന്റെ ഒരു ഘട്ടത്തില്‍ പോലും വേഗത കുറയ്ക്കാൻ സഞ്ജു തയാറായില്ല.
മുസ്തഫിസൂറിനെതിരെ ഫോറും സിക്സും പായിച്ച് അർദ്ധ സെഞ്ചുറിയിലേക്ക് അടുത്തു. റിഷാദ് ഹൊസൈന്റെ രണ്ട് ഫോറും ഒരു സിക്സും പറത്തി കേവലം 22 പന്തിലായിരുന്നു സഞ്ജു 50 കടന്നത്. രണ്ട് സിക്സറുകള്‍ റിഷാദിന്റെ തലയ്ക്ക് മുകളിലൂടെയും ഓരോന്ന് വീതം ലോങ് ഓഫിനും ലോങ് ഓണിനും മിഡ് വിക്കറ്റിനും മുകളിലൂടെയാണ് സഞ്ജു പായിച്ചത്.
ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഒറ്റയ്ക്ക് ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനും സഞ്ജുവിനായി. ഇംഗ്ലണ്ടിനെതിരെ ഒരു ഓവറില്‍ 36 റണ്‍സെടുത്ത യുവരാജ് സിങ്ങാണ് ഒന്നാമത്. റിഷാദിന്റെ ഓവറില്‍ 30 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 47 പന്തില്‍ 111 റണ്‍സാണ് താരം നേടിയത്.
TAGS: SPORTS | CRICKET
SUMMARY: Sanju Samson Creates Century in T20 against Bangladesh
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ…
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു…
കൊച്ചി: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം – ബെംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി…
ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന…
മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…