ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് വേദിയാകുന്ന ന്യൂയോര്‍ക്കിലെ നാസോ ഇന്‍റര്‍നാഷണല്‍ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചിന്‍റെ നിലവാരം മെച്ചപ്പെടുത്താൻ ഐസിസി. പിച്ചിന്‍റെ നിലവാരത്തെ ചൊല്ലി വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് ഐസിസിയുടെ നീക്കം. ലോകകപ്പില്‍ ശ്രീലങ്ക-ദക്ഷിണാഫ്രിക്ക, ഇന്ത്യ-അയര്‍ലന്‍ഡ് ടീമുകള്‍ തമ്മിലേറ്റുമുട്ടിയ രണ്ട് മത്സരങ്ങളാണ് ഈ വേദിയില്‍ നടന്നത്. ഈ രണ്ട് മത്സരങ്ങളും ചെറിയ സ്കോറില്‍ ഒതുങ്ങുകയും ചെയ്‌തിരുന്നു. ഇന്ത്യ – അയര്‍ലന്‍ഡ് മത്സരത്തോടെയാണ് പിച്ചിന്‍റെ നിലവാരത്തെ കുറിച്ചുള്ള ചര്‍ച്ചകളും വ്യാപകമായത്. ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകള്‍ക്ക് ഇത്തരത്തിലുള്ള പിച്ചുകള്‍ അല്ല ഒരുക്കേണ്ടത് എന്ന ആക്ഷേപവും ഉയര്‍ന്നു.
പിച്ചിന്‍റെ നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഇവിടെ കളിക്കുന്ന താരങ്ങള്‍ക്ക് പരുക്കേല്‍ക്കാൻ സാധ്യതകള്‍ ഏറെയാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് പിച്ചിന്‍റെ നിലവാരം ഉയര്‍ത്താൻ ഐസിസി തയ്യാറെടുക്കുന്നത്. നാസോ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിലെ പോരായ്‌മകള്‍ പരിഹരിക്കാൻ വേണ്ട ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിസി അറിയിച്ചു. ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി നിലവാരമുള്ള പിച്ച് ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇതിന് വേണ്ടി വിദഗ്‌ധ സംഘം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഐസിസി വ്യക്തമാക്കി.
TAGS: SPORTS
KEYWORDS: nassau county pitch for india pak match to be readied
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…