ട്വന്റി 20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഓപ്പണർമാരായി രോഹിത് ശർമ്മ-വിരാട് കോഹ്ലി ജോഡിയെ പരിഗണിക്കും. റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക് എത്താൻ സാധ്യതയുണ്ട്. അജിത് അഗാർക്കർ ചെയർമാനായ സെലഷൻ കമ്മറ്റി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുകയാണ്. ലോകകപ്പ് ടീമിനെ ഈ മാസം 30ന് പ്രഖ്യാപിച്ചേക്കും. അടുത്തിടെ ടീം സംബന്ധിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും അജിത് അഗർക്കാറും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഐപഎല്ലിൽ വിരാട് കോഹ്ലി ഓപ്പണറായി നടത്തുന്നത് മികച്ച പ്രകടനമെന്നാണ് ബിസിസിഐ വിലയിരുത്തൽ. നേരത്തെ ജെയ്‌സ്വാളിനെയാണ് ഓപ്പണറായി ബിസിസിഐ പരിഗണിച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഐപിഎല്ലിലെ മോശം പ്രകടനമാണ് കോഹ്ലിയെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിച്ചത്. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച റിയാൻ പരാഗിനെ ടീമിലേക്ക് കൊണ്ടുവന്നാൽ റിങ്കു സിംഗിന് അവസരം നഷ്ടമായേക്കും.
ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും ഉൾപ്പടെ കോഹ്ലി ഇതുവരെ 361 റൺസ് നേടിക്കഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനും കോഹ്ലിയാണ്. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഓപ്പണറായി കോഹ്ലി ഒമ്പത് മത്സരങ്ങൾ കളിച്ചു. ഒരു സെഞ്ച്വറി ഉൾപ്പടെ 400ലധികം റൺസ് ഓപ്പണറായി കോഹ്ലി നേടിയിട്ടുണ്ട്.
The post ടി-20 ലോകകപ്പ്; ഓപ്പണർമാരായി രോഹിത് ശർമ്മ-വിരാട് കോഹ്ലി ജോഡിയെ പരിഗണിക്കും appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…