Categories: SPORTSTOP NEWS

ടി-20 ലോകകപ്പ്; ഓസ്‌ട്രേലിയൻ പ്രതീക്ഷകളെ എറിഞ്ഞൊതുക്കി ഇന്ത്യ സെമിയിലേക്ക്

ടി-20 ലോകകപ്പിലെ നിര്‍ണായ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യൻ ടീം. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ അവസാന നാലില്‍ ഇടം പിടിച്ച ഇന്ത്യ സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും.സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തില്‍ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കങ്കാരുപ്പടയ്‌ക്ക് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സേ നേടാനായുള്ളു. 43 പന്തില്‍ 76 റണ്‍സടിച്ച ട്രാവിസ് ഹെഡ് ആയിരുന്നു ഓസീസിന്‍റെ ടോപ് സ്കോറര്‍. ഒരുഘട്ടത്തില്‍ കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറുകളില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരായിരുന്നു ഇന്ത്യയ്‌ക്കായി തിരികെ പിടിച്ചത്.

ഇന്ത്യയ്‌ക്ക് വേണ്ടി പന്തെടുത്ത അര്‍ഷ്‌ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ കൂടാരം കയറ്റിയത്.ഇന്ത്യയോട് തോറ്റതോടെ ഓസ്‌ട്രേലിയയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. സൂപ്പര്‍ എട്ടിലെ ബംഗ്ലാദേശ് – അഫ്‌ഗാനിസ്ഥാൻ മത്സരഫലം ആയിരിക്കും ഇനി ഓസീസിന്‍റെ ഭാവി നിർണയിക്കുക. ഈ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാൻ ജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് നാട്ടിലേക്ക് മടങ്ങാം.

TAGS: SPORTS| WORLDCUP
SUMMARY: India enters semi beating australia in worldcup

Savre Digital

Recent Posts

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

48 minutes ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

2 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

2 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

3 hours ago

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

4 hours ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

4 hours ago