ടി-20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ദുർബലരെന്ന് വിളിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്ന അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. അയർലൻഡ്, പാകിസ്ഥാൻ, യുഎസ്എ എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയത്.
ക്യാനഡയുമായുള്ള അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ഇന്ത്യ തന്നെയായിരുന്നു ഗ്രൂപ്പ് ചാംപ്യൻമാർ. അതേസമയം, അഫ്ഗാനിസ്ഥാൻ ഒരു മത്സരത്തിൽ പരാജയമറിഞ്ഞു. സൂപ്പർ 8 യോഗ്യത ഉറപ്പായ ശേഷം അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനോടാണ് അവർ തോറ്റത്.
വിചിത്രമായ അമേരിക്കന്‍ പിച്ചില്‍ പാടുപെട്ട് പടപൊരുതിയ കരുത്തുമായാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. കരുത്തരായ ന്യൂസിലന്‍ഡിനെ പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിച്ചതിന്റെ കുരത്തുമായാണ് അഫ്ഗാനിസ്ഥാന്‍ ഇന്നിറങ്ങുന്നത്. ഗ്രൂപ്പ് സിയില്‍ വെസ്റ്റിന്‍ഡീസിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാന്‍ സൂപ്പര്‍ എട്ടിലേക്ക് എത്തിയത്. നാല് കളികള്‍ കളിച്ചതില്‍ വിന്‍ഡീസിനോട് മാത്രമേ ടീം പരാജയമറിഞ്ഞുള്ളൂ.
ഇടങ്കയ്യൻ പേസ് ബൗളർ ഫസൽഹഖ് ഫാറൂഖി നയിക്കുന്ന ബൗളിങ് നിരയാണ് അഫ്ഗാന്‍റെ പ്രധാന കരുത്ത്. എന്നാൽ, റഹ്മാനുള്ള ഗുർബാസും ഇബ്രാഹം സദ്രാനും ഒരുമിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ട് ഈ ടൂർണമെന്‍റിലെ തന്നെ മികച്ചവയിലൊന്നാണ്. മധ്യനിര ബാറ്റിങ് മാത്രമാണ് ഇതുവരെ ക്ലിക്കാവാത്തത്. ക്യാപ്റ്റൻ റാഷിദ് ഖാൻ നയിക്കുന്ന സ്പിൻ വിഭാഗവും ഭദ്രമാണ്.
TAGS: SPORTS| WORLDCUP
SUMMARY: India afhghanistan to face off today in worldcup
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…
ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…
ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…
പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…
ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തക ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്കോട്ടല വാര്‍ഡിലെ ശാലിനിയാണ് കൈ…