Categories: NATIONALTOP NEWS

ടെറസിന് മുകളില്‍ നിന്ന് കുരങ്ങന്മാർ തള്ളിയിട്ട വിദ്യാര്‍ഥിനി മരിച്ചു

പറ്റ്ന: ടെറസിന് മുകളില്‍ നിന്ന് കുരങ്ങന്മാർ തള്ളിയിട്ടതിനെ തുടർന്ന് പത്താം ക്ലാസ്സുകാരി മരിച്ചു. ബിഹാറില്‍ സിവാൻ ജില്ലയിലാണ് സംഭവം. പ്രിയ കുമാർ (15) ആണ് മരിച്ചത്. തണുപ്പായതിനാല്‍ ടെറസിലെ വെയില്‍ കൊണ്ട് പഠിക്കുകയായിരുന്ന കുട്ടിയാണ് കുരങ്ങമാരുടെ ആക്രമണത്തില്‍ മരണപ്പെട്ടത്.

കുട്ടി പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം കുരങ്ങന്‍മാര്‍ എത്തുകയായിരുന്നു. അടുത്തെത്തിയ കുരങ്ങന്‍മാര്‍ കുട്ടിയെ ശല്യപ്പെടുത്തി. ഇതോടെ കുട്ടി കോണിയിലേക്ക് ഓടി. പക്ഷേ, ഒരു കുരങ്ങ് ചാടിവീണ് ഉന്തിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തലയടിച്ചു വീണ് അബോധാവസ്ഥയിലായ പ്രിയയെ കുടുംബം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യാൻ വീട്ടുകാർക്ക് താല്പര്യമില്ലെന്നും മരണത്തില്‍ കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിട്ടില്ലെനും പോലീസ് മേധാവി സുജിത് കുമാർ ചൗധരി വ്യക്തമാക്കി.

TAGS : LATEST NEWS
SUMMARY : The student died after being pushed off the terrace by monkeys

Savre Digital

Recent Posts

നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ജെൻസി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ നാട്ടിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി…

38 minutes ago

യെമന്‍ തലസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; 35 പേർ കൊല്ലപ്പെട്ടു

ജറുസലേം: യെമനിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി…

53 minutes ago

ട്രംപിന്റെ വിശ്വസ്തന്‍ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: ട്രംപിന്റെ അടുത്ത അനുയായും വലതുപക്ഷ രാഷ്ട്രീയ പ്ര വർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ…

1 hour ago

ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് ഒന്‍പത് വിക്കറ്റിന് ജയം

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ…

2 hours ago

കെഎന്‍എസ്എസ് കരയോഗങ്ങളില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം

ബെംഗളൂരു: കർണാടക നായർസർവീസ് സൊസൈറ്റിയുടെ കരയോഗങ്ങളിൽ സെപ്റ്റംബർ 14-ന് വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും. ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ…

2 hours ago

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുകയില്‍ 50% ഇളവ്; 17 ദിവസത്തിനുള്ളിൽ പിരിച്ചെടുത്തത് 54 കോടിയിലധികം രൂപ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുടിശ്ശികയില്‍ 50% ഇളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന് മികച്ച പ്രതികരണം. 17 ദിവസത്തിനുള്ളിൽ…

9 hours ago