ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി.
കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.
ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ അറിയിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…