ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നാല് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മയൂര്‍വിഹാറിലെ സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂള്‍, ഈസ്റ്റ് കൈലാശിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പുലർച്ചെ നാലരയോടെ ഫോണിലൂടെയും ഇമെയ്ല്‍ വഴിയുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
പോലീസ്, അഗ്നിശമനസേന ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ ടീമുകളും ഡോഗ് സ്ക്വാഡുകളും സ്കൂളുകളില്‍ എത്തി പരിശോധന ആരംഭിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡല്‍ഹി പൊലീസ് നിർദേശം നല്‍കി. ഡിസംബർ ഒമ്പതിന് സമാനരീതിയില്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് 30,000 ഡോളർ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്.
നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലേക്കാണ് ഒറ്റ ഇ-മെയിലില്‍ ഭീഷണി സന്ദേശം അയച്ചത്. ഡി.പി.എസ് ആർ.കെ പുരം ജി.ഡി ഗോയങ്ക സ്കൂള്‍, പശ്ചിമ വിഹാറിലെ ബ്രിട്ടീഷ് സ്കൂള്‍, ചാണക്യ പുരിയിലെ ദ മദേഴ്‌സ് ഇന്‍റർനാഷണല്‍, അരബിന്ദോ മാർഗിലെ മോഡേണ്‍ സ്കൂള്‍, ഡല്‍ഹി പോലീസ് പബ്ലിക് സ്കൂള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
TAGS : BOMB THREAT | DELHI
SUMMARY : Bomb threat to three more schools in Delhi
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…