Categories: NATIONALTOP NEWS

ഡല്‍ഹി ഗവര്‍ണര്‍ക്കെതിരായ മാനനഷ്ട കേസ്: മേധാ പട്കറിന്റെ ശിക്ഷയ്ക്ക് സ്റ്റേ

ഡൽഹി: അപകീര്‍ത്തിക്കേസില്‍ മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. ഡല്‍ഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന ഒരു എൻ.ജി.ഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ അഞ്ചുമാസത്തെ തടവും പിഴയുമായിരുന്നു ശിക്ഷ വിധി. മേയ് 24നായിരുന്നു ഡല്‍ഹി കോടതി മേധക്കെതിരെ അപകീർത്തി കേസില്‍ ശിക്ഷ വിധിച്ചത്.

സംഭവത്തില്‍ പരാതിക്കാരനായ ഡല്‍ഹി ലെഫ്. ഗവർണർ വി.കെ. സക്‌സേനക്ക് കോടതി നോട്ടീസയക്കുകയും മേധ പട്കറിന് 25000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. നോട്ടീസിന് സക്സേന സെപ്റ്റംബർ നാലിന് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. തനിക്കും നർമദാ ബച്ചാവോ ആന്ദോളനും എതിരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് സക്‌സേനയ്‌ക്കെതിരെ മേധാ പട്കർ കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതിനു പിന്നാലെ 2001ലാണ് മേധക്കെതിരെ സക്സേന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഒരു ടെലിവിഷൻ ചാനലില്‍ തനിക്കെതിരെ മേധാ പട്കർ അപകീർത്തികരമായ പരാമർശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച്‌ രണ്ട് കേസുകളാണ് സക്സേന ഫയല്‍ ചെയ്തത്.

അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ നാഷനല്‍ കൗണ്‍സില്‍ ഫോർ സിവില്‍ ലിബർട്ടീസിന്റെ തലവനായിരുന്നു സക്‌സേന. സക്‌സേനയെ ‘ഭീരു’ എന്ന് വിളിക്കുകയും ഹവാല ഇടപാടുകളില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തു എന്നായിരുന്നു പരാതി. രണ്ടുവർഷത്തിനു ശേഷം കേസ് സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച്‌ ഡല്‍ഹി കോടതിയിലേക്ക് മാറ്റി.

TAGS : DEFAMATION CASE | MEDHA PATKAR | COURT
SUMMARY : Defamation case against Delhi Governor: Medha Patkar’s sentence stayed

Savre Digital

Recent Posts

അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികള്‍

ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…

11 minutes ago

ഓപ്പറേഷൻ സിന്ദൂര്‍: പാക്കിസ്ഥാന്‍റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…

22 minutes ago

നഴ്സിങ് വിദ‍്യാര്‍ഥിനി അമ്മു സജീവന്‍റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച്‌ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…

2 hours ago

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാറില്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’; മെസി വിവാദത്തില്‍ കായിക മന്ത്രി

തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…

3 hours ago

ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാൻ അവസരം: 6589 ഒഴിവുകള്‍

തിരുവനന്തപുരം:എസ്‌ബി‌ഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)…

3 hours ago

ലഹരിമുക്ത ചികിത്സയ്ക്ക് പച്ചമരുന്ന്: കലബുറഗിയിൽ നാലുപേർ മരിച്ചു

ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…

4 hours ago