Categories: NATIONALTOP NEWS

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; വോട്ടെണ്ണല്‍ എട്ടിന്

ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അഞ്ചിനാണ് തിരഞ്ഞെടുപ്പ്.  ഈ മാസം പത്തിന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 17 വരെ നാമനിർദേശപത്രിക നല്‍കാം. 18ന് സൂക്ഷ്മപരിശോധന നടത്തും. 20നകം പത്രിക പിൻവലിക്കാം.

ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കെ, മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. 58 ജനറല്‍ സീറ്റുകളിലേക്കും 12 സംവരണ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനായുള്ള സജ്ജീകരണം അന്തിമ ഘട്ടത്തിലാണെന്നും തിരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.

യു.പി, തമിഴ്നാട് ഉപതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. വോട്ടർ പട്ടികയിലും ഇ.വി.എമ്മിലും അട്ടിമറി നടത്തിയെന്ന ആരോപണം നിഷേധിച്ചുകൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് കമീഷണർ വാർത്ത സമ്മേളനം തുടങ്ങിയത്. എല്ലാ വിവരങ്ങളും രാഷ്ട്രീയ പാർട്ടികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ചോദ്യം ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും വ്യക്തമാക്കി.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പോളിങ് ശതമാനത്തില്‍ കൃത്രിമം കാണിക്കാനാകില്ല. ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. വാർത്തകള്‍ നല്‍കുന്നതിനു മുമ്പ് വസ്തുതകള്‍ പരിശോധിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

TAGS : DELHI
SUMMARY : Delhi assembly elections on February 5; Counting at eight

Savre Digital

Recent Posts

ദീപ്‌തി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…

8 hours ago

ഇന്ത്യയുടെ അഗ്നി-5 മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…

8 hours ago

അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവ നേതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…

8 hours ago

വാഹനാപകടം: റിയാദില്‍ മലയാളിയടക്കം നാല് പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…

9 hours ago

നടി ആര്യ ബാബു വിവാഹിതയായി; വിവാഹ ചിത്രങ്ങൾ പുറത്ത്

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…

11 hours ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…

11 hours ago