Sunday, August 10, 2025
24.4 C
Bengaluru

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ച്‌ സുപ്രീംകോടതി. കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ സിബിഐയുടെ മറുപടി തേടിയ സുപ്രീംകോടതി, കേസ് ഈ മാസം 23ലേക്ക് മാറ്റി. അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജികളില്‍ പത്ത് ദിവസത്തിനകം സിബിഐ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.

സിബിഐയുടെ മറുപടി ലഭിച്ച ശേഷമായിരിക്കും കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയൻ എന്നിവർ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചതാണെന്ന്, അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ അഭിഷേക് സിംഗ്വി ചൂണ്ടിക്കാണിച്ചു.

സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ കെജ്രിവാളിന് ജയില്‍മോചിതനാകാൻ കഴിയുകയുള്ളു. കേസ് രജിസ്റ്റർ ചെയ്ത് 1 വർഷവും 10 മാസവും കഴിഞ്ഞ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് ദുരുദ്ദേശത്തോടെയാണെന്നാണ് അഭിഷേക് സിംഗ്വിയുടെ വാദം.


TAGS : LIQUAR SCAM DELHI | ARAVIND KEJIRIWAL | SUPREME COURT
SUMMARY : Delhi liquor policy corruption case; Supreme Court rejects Arvind Kejriwal’s bail plea

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മളമായ വ്യക്തിത്വം’; പിണറായി വിജയനോടൊപ്പമുളള സെല്‍ഫി പങ്കുവച്ച്‌ അഹാന

കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി...

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും 15-ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും...

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി...

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി...

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു...

Topics

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള...

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച...

നടൻ വിഷ്ണുവർധന്റെ സ്മാരകം തകര്‍ത്തു; പ്രതിഷേധവുമായി ആരാധകർ

ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം....

ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ്...

പ്രധാനമന്ത്രി ബെംഗളൂരുവിൽ; മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ...

ബെംഗളൂരു വിമാനത്താവളത്തിൽ ഗിബ്ബൺ കുരങ്ങുകളുമായി പിടിയിലായ യുവതി നേരത്തെ സമാനക്കേസുകളിലും പ്രതി

ബെംഗളൂരു: ബാങ്കോക്കിൽ നിന്ന് മൂന്ന് വിദേശ ഗിബ്ബൺ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന്...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ്...

Related News

Popular Categories

You cannot copy content of this page