ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് വാർ റൂമുകളുടെ മാതൃകയിൽ ഡെങ്കി വാർ റൂമുകൾ സ്ഥാപിക്കും.
രണ്ടോ മൂന്നോ ഡെങ്കിപ്പനി കേസുകൾ ഒരേ സ്ഥലത്ത് റിപ്പോർട്ട് ചെയ്‌താൽ അവ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കും. ബിബിഎംപി, ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും കൊതുകിൻ്റെ ലാർവകളെ നശിപ്പിക്കുന്നതിനുള്ള ശുചീകരണ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. ഈ സമയം വീടുകളിൽ ഉള്ളവർ 30 മിനിറ്റ് പുറത്തിറങ്ങാതിരിക്കണമെന്നും വകുപ്പ് നിർദേശിച്ചു.
ഡെങ്കിപ്പനി ബാധിതരുള്ള സ്ഥലങ്ങളിൽ പനി ക്ലിനിക്കുകൾ തുറക്കണം. ഹോട്ട്‌സ്‌പോട്ടുകളിൽ താമസിക്കുന്ന ബിപിഎൽ കാർഡുള്ളവർക്ക് കൈകളിലും കാലുകളിലും കഴുത്തിലും പുരട്ടാൻ വേപ്പെണ്ണ നൽകും. വേപ്പെണ്ണ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സിട്രോനെല്ല ഓയിൽ, ലെമൺ ഗ്രാസ് ഓയിൽ, കൊതുകു നിവാരണ ക്രീമുകൾ എന്നിവ വിതരണം ചെയ്യും.
ഡെങ്കിപ്പനി ബാധിതരെ പനി വന്ന ദിവസം മുതൽ 14 ദിവസം വരെ ക്വാറൻ്റൈനിൽ താമസിപ്പിക്കും. എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും ഡെങ്കിപ്പനി ബാധിതർക്കായി 10 കിടക്കകളും ബിപിഎൽ, എപിഎൽ കാർഡുള്ളവർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കും.
TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: Health department issues guidelines to combat dengue spread in Karnataka
സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…