ഡെങ്കിപ്പനി കേസുകളിൽ വർധന; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് വാർ റൂമുകളുടെ മാതൃകയിൽ ഡെങ്കി വാർ റൂമുകൾ സ്ഥാപിക്കും.

രണ്ടോ മൂന്നോ ഡെങ്കിപ്പനി കേസുകൾ ഒരേ സ്ഥലത്ത് റിപ്പോർട്ട്‌ ചെയ്‌താൽ അവ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കും. ബിബിഎംപി, ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും കൊതുകിൻ്റെ ലാർവകളെ നശിപ്പിക്കുന്നതിനുള്ള ശുചീകരണ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. ഈ സമയം വീടുകളിൽ ഉള്ളവർ 30 മിനിറ്റ് പുറത്തിറങ്ങാതിരിക്കണമെന്നും വകുപ്പ് നിർദേശിച്ചു.

ഡെങ്കിപ്പനി ബാധിതരുള്ള സ്ഥലങ്ങളിൽ പനി ക്ലിനിക്കുകൾ തുറക്കണം. ഹോട്ട്‌സ്‌പോട്ടുകളിൽ താമസിക്കുന്ന ബിപിഎൽ കാർഡുള്ളവർക്ക് കൈകളിലും കാലുകളിലും കഴുത്തിലും പുരട്ടാൻ വേപ്പെണ്ണ നൽകും. വേപ്പെണ്ണ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സിട്രോനെല്ല ഓയിൽ, ലെമൺ ഗ്രാസ് ഓയിൽ, കൊതുകു നിവാരണ ക്രീമുകൾ എന്നിവ വിതരണം ചെയ്യും.

ഡെങ്കിപ്പനി ബാധിതരെ പനി വന്ന ദിവസം മുതൽ 14 ദിവസം വരെ ക്വാറൻ്റൈനിൽ താമസിപ്പിക്കും. എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും ഡെങ്കിപ്പനി ബാധിതർക്കായി 10 കിടക്കകളും ബിപിഎൽ, എപിഎൽ കാർഡുള്ളവർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കും.

TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: Health department issues guidelines to combat dengue spread in Karnataka

Hot this week

വീണാ വിജയൻ ഉള്‍പ്പെട്ട സിഎംആര്‍എല്‍ കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട...

‘അമ്മ’യിലെ പൊട്ടിത്തെറി: രാജിസന്നദ്ധത അറിയിച്ച്‌ ശ്വേതാ മേനോൻ

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തരകലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച്‌ പ്രസിഡന്റ് ശ്വേതാ...

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ്...

വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 19-കാരി പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ്...

പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസ്; യുവതികള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസില്‍ യുവതികള്‍ അറസ്റ്റില്‍....

മലയാളം മിഷൻ കർണാടക ചാപ്റ്റർ ജനറൽ കൗൺസിൽ യോഗം 31ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ജനറൽ കൗൺസിൽ യോഗം മെയ്...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം...

സിഎൻജി വിലയില്‍ വീണ്ടും വര്‍ധനവ്; രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം തവണ

ഡല്‍ഹി: രാജ്യത്ത് സിഎൻജി വിലയില്‍ വീണ്ടും വർധനവ്. കിലോഗ്രാമിന് രണ്ട് രൂപയാണ്...

Related Articles

Popular Categories