ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത രണ്ട് സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് അയച്ച് ബിബിഎംപി. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (കെപിഎംഇ) ആക്‌ട് പ്രകാരം ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരൽക്കർ വികാസ് കിഷോർ പറഞ്ഞു. ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചക്കകം മൂന്ന് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
എന്നാൽ ആശുപത്രി റെക്കോർഡിൽ ആകെ ഒരാൾ മാത്രമാണ് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിട്ടുള്ളത്. ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ബിബിഎംപി ചൂണ്ടിക്കാട്ടി. നിലവിൽ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിലും സ്വകാര്യ ആശുപത്രികൾ പരാജയപ്പെട്ടതായി ബിബിഎംപിയുടെ ഓഡിറ്റ് കണ്ടെത്തി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുള്ള പലർക്കും, സ്ഥിരീകരണ പരിശോധനകൾ നടത്തിയിരുന്നില്ല. ഇതെല്ലാം ഗുരുതരമായ ചട്ടലംഘനമാണെന്ന് വികാസ് കിഷോർ വ്യക്തമാക്കി.
TAGS: KARNATAKA | DENGUE FEVER
SUMMARY: Dengue: 2 Hosps Get Notices Over Death Error
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…