Categories: NATIONALTOP NEWS

ഡൽഹി വോട്ടെടുപ്പ്‌: ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോളുകൾ

ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ പൂർത്തിയായി. 70 മണ്ഡലങ്ങളിലായി 57.85% പോളിങ്‌ രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം ആറ്‌ കഴിഞ്ഞാണ്‌ അവസാനിച്ചത്‌. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി.

ഡൽഹി ബിജെപി പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ പറയുന്നത്. ചാണക്യയുടെ എക്‌സിറ്റ് പോൾ ബി.ജെ.പി 39-44 സീറ്റ് വരെ നേടുമെന്നും, ആം ആദ്മി പാര്‍ട്ടി 20-25 സീറ്റുകള്‍ വരെ നേടുമെന്നും, കോണ്‍ഗ്രസ്സ് 2-3 സീറ്റുകള്‍ നേടുമെന്നും വിലയിരുത്തുന്നു.  35-40 സീറ്റുകളിൽ ബിജെപി വരുമ്പോൾ 32-37 സീറ്റുകൾ വരെ എഎപി പിടിക്കുമെന്ന് മാട്രിസ് ഫലം വ്യക്തമാക്കുന്നു. കോണഗ്രസിന് പരമാവധി ഒരു സീറ്റാണ് അവർ നൽകുന്നത്.

പി മാര്‍ക്ക്, ജെവിസി, ഡി വി റിസർച്ച് ഉൾപ്പെടെ എക്സിറ്റ് പോളുകളും ബിജെപിക്ക് ശക്തമായ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. ബിജെപി 36 -44 സീറ്റുകൾ നേടുമെന്നാണ് ഡിവി റിസർച്ച് ഫലം. 26-34 സീറ്റുകളാണ് അവർ എഎപിക്ക് നൽകുന്നത്. കോൺഗ്രസ് ഒിടത്തും ജയിക്കില്ലെന്നും വ്യക്തമാക്കുന്നു.

പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി 10 മുതല്‍ 19 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു.പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ എക്‌സിറ്റ് പോളിലും ബിജെപിക്കാണ് മുൻതൂക്കം. 40 മുതല്‍ 44 വരെ സീറ്റുകളാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോളില്‍ ബിജെ‌പിക്ക് പ്രവചിച്ചിരിക്കുന്നത്. ആംആദ്മി 25 മുതല്‍ 29 വരെ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് ഒരുസീറ്റിലൊതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

ജെവിസി 39-45 സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുമ്പോൾ എഎപി 22-31 സീറ്റുകളും കോൺഗ്രസ് പരമാവധി രണ്ട് സീറ്റുകളും നേടുമെന്ന് വ്യക്തമാക്കുന്നു.

അതേസമയം രാജ്യ തലസ്ഥാനത്ത് എഎപിക്ക് ഭരണത്തുടര്‍ച്ചയാണ് വീപ്രസൈഡ് പ്രവചിച്ചിരിക്കുന്നത്. എഎപി 52 സീറ്റും, ബിജെപി 23 സീറ്റും, കോൺ​ഗ്രസ് ഒരു സീറ്റും ലഭിക്കുമെന്നാണ് ഏജന്‍സി പറയുന്നത്.

എന്നാല്‍ എക്‌സിറ്റ് പോള്‍ റിസള്‍ട്ടുകളെ ആകെ മൊത്തം തള്ളിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. എക്‌സിറ്റ് പോളുകളല്ല, യാഥാര്‍ത്ഥ്യം അകലെയാണെന്നും എ.എ.പി പ്രതികരിച്ചു.

അതേസമയം ഡല്‍ഹിയില്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ തുടർന്ന് സീലംപൂർ, ജങ്പുര, കസ്തൂർബ നഗർ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായി.

70 നിയമസഭാ മണ്ഡലങ്ങളിലായി 1.55 കോടി വോട്ടർമാരാണുള്ളത്‌. ഇതിൽ 837,617 പുരുഷന്മാരും 723,656 സ്ത്രീകളും 1,267 ട്രാൻസ്‌ ജൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 18-19 വയസ്സ് പ്രായമുള്ള 239,905 കന്നി വോട്ടർമാരും, 85 വയസ്സിനു മുകളിലുള്ള 109,368 മുതിർന്ന വോട്ടർമാരും, 79,885 ഭിന്നശേഷിക്കാരുമാണ്‌.ഭരണകക്ഷിയായ ആം ആദ്‌മി പാർടിയും പ്രതിപക്ഷമായ ബിജെപിയും തമ്മിലായിരുന്നു പ്രധാന മത്സരം. കഴിഞ്ഞ രണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോൺഗ്രസ്‌ ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത്‌ ബിജെപിക്ക്‌ ഗുണമാകുമെന്ന വിലയിരുത്തലുണ്ട്‌. എഎപിയെയും അരവിന്ദ്‌ കെജ്‌രിവാളിനെയും കടന്നാക്രമിച്ചാണ്‌ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രചാരണം നടത്തിയത്‌. ന്യൂനപക്ഷ–ദളിത്‌ വോട്ടുകളിൽ ഭിന്നിപ്പ്‌ സൃഷ്ടിക്കാനാണ്‌ കോൺഗ്രസിന്റെ തീവ്രശ്രമം. 2020 ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ 62.59 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു, അതേസമയം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 56 ശതമാനം മാത്രമായിരുന്നു പോളിങ്.
<BR>
TAGS : DELHI ELECTION-2025 | EXIT POLL
SUMMARY : Delhi polls: Exit polls predict BJP’s comeback

Savre Digital

Recent Posts

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; ബംഗാളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ്, കേരളത്തിന് ഒന്നുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…

5 hours ago

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഭക്ഷണവുമായി ഇന്ദിര കാന്റീന്‍; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കോര്‍പ്പറേഷന്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…

6 hours ago

മ​ക​ര​വി​ള​ക്ക്: ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ഇ​ടു​ക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…

6 hours ago

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ്…

7 hours ago

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…

7 hours ago

കരൂർ ദുരന്തം: വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…

7 hours ago