ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. 5 കുട്ടികളടക്കം 7 പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കല്ലുകളും വീണ്ടും മണ്ണിടിയുമെന്ന ഭീഷണിയും മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് എത്താനാകാത്ത സാഹചര്യവും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഏകദേശം 200 രക്ഷാപ്രവർത്തകരാണ് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനായി യന്ത്രസഹായമില്ലാതെ പ്രദേശത്ത് തിരച്ചിൽ നടത്തിയത്. പിന്നീട് ജെസിബികൾ എത്തിച്ചതോടെ രക്ഷാദൗത്യം വേഗത്തിലാക്കുകയായിരുന്നു.
കുന്നിടിഞ്ഞ് പ്രദേശത്തെ രണ്ട് വീടുകൾക്ക് മുകളിൽ കൂറ്റൻ പാറകഷ്ണങ്ങളും മണ്ണും പതിച്ചിരുന്നു. ഈ വീടുകളിലുണ്ടായിരുന്നവരാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. അതേസമയം തിരുവണ്ണാമലയിലെ മറ്റൊരിടത്തും ഉരുൾപൊട്ടലുണ്ടായി. ആദ്യത്തെ ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് നിന്നും അൽപം മാറിയാണ് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായതെന്നും ആളപായമില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഫെംഗൽ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍, തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി.
സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടി. കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കേരളത്തിലൂടെയുളള രണ്ടടക്കം 13 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.
TAGS: NATIONAL | LANDSLIDE
SUMMARY: Seven dead bodies recovered in tamilnadu landslide
കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…
മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…
കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…