ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകള്‍ പൂര്‍ണമായി മണ്ണിന് അടിയിലായി. കുട്ടികള്‍ അടക്കം ഏഴ് പേരെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ഫോണിലേക്ക് വിളിച്ചുവെന്നും എന്നാല്‍ പ്രതികരണം ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദര്‍ശിച്ചു.
തമിഴ്നാട് ഫയര്‍ ഫോഴ്സും റെസ്ക്യു സര്‍വീസും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കാണാതായെന്ന് പറയപ്പെടുന്ന ഏഴ് പേരും വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. രാജ്കുമാർ , ഭാര്യ മീന, മക്കളായ ഗൗതം, ഇനിയ, രാജ്കുമാറിന്റെ ബന്ധുവിന്റെ മകൻ, മക്കളായ ദേവിക, വിനോദിനി, മറ്റൊരു സ്ത്രീ എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് കാണാതായതെന്നാണ് വിവരം. ഫെംഗൽ ചുഴലിക്കാറ്റ് കടന്ന് പോയതിന് ശേഷവും കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് തിരുവണ്ണാമല.
TAGS: NATIONAL | LANDLSIDE
SUMMARY: Thiruvannamalai landslide leaves seven missing
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…
കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന് (61) ആണ്…
സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…