തമിഴ്‌നാട്ടില്‍ ഉരുള്‍പ്പൊട്ടല്‍; 3 വീടുകള്‍ മണ്ണിനടിയില്‍, 7 പേരെ കാണാതായി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകള്‍ പൂര്‍ണമായി മണ്ണിന് അടിയിലായി. കുട്ടികള്‍ അടക്കം ഏഴ് പേരെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ഫോണിലേക്ക് വിളിച്ചുവെന്നും എന്നാല്‍ പ്രതികരണം ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദര്‍ശിച്ചു.

തമിഴ്‌നാട് ഫയര്‍ ഫോഴ്സും റെസ്‌ക്യു സര്‍വീസും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കാണാതായെന്ന് പറയപ്പെടുന്ന ഏഴ് പേരും വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. രാജ്കുമാർ , ഭാര്യ മീന, മക്കളായ ഗൗതം, ഇനിയ, രാജ്കുമാറിന്റെ ബന്ധുവിന്റെ മകൻ, മക്കളായ ദേവിക, വിനോദിനി, മറ്റൊരു സ്ത്രീ എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് കാണാതായതെന്നാണ് വിവരം. ഫെംഗൽ ചുഴലിക്കാറ്റ് കടന്ന് പോയതിന് ശേഷവും കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് തിരുവണ്ണാമല.

TAGS: NATIONAL | LANDLSIDE
SUMMARY: Thiruvannamalai landslide leaves seven missing

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോൺഗ്രസ് എം.എൽ.എ.ക്കു നേരേ ചെരിപ്പേറ്: നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

2.18 കിലോമീറ്റർ ഹെബ്ബാൾ – വെറ്ററിനറി കോളജ് ഇരട്ടതുരങ്കപാത: ശിലസ്ഥാപനം നിർവഹിച്ചു

ബെംഗളൂരു: ഹെബ്ബാൾ ജങ്ഷൻ മുതൽ വെറ്ററിനറി കോളജ് വരെയുള്ള 2.18 കിലോമീറ്റർ...

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം -വെള്ളാപ്പള്ളി

ബെംഗളൂരു: ഈഴവ-തിയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം...

ഇൻജറി ടൈമിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കാനഡ പ്രീ-ക്വാർട്ടറിൽ

ലോസാഞ്ചലസ്: ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് അവസാനിപ്പിച്ച് കാനഡ പ്രീക്വാർട്ടറിൽ. റൗണ്ട്...

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ...

കല ‘ഓണോത്സവം’ ഒക്ടോബർ 4-ന്; സ്വാഗതസംഘം രൂപവത്കരിച്ചു 

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ഓണോത്സവം- കല സാന്ത്വനം ഒക്ടോബർ 4-ന്...

വെനസ്വേല ഭൂചലനം: അര്‍ജന്റീന ഫുട്‌ബോളറുടെ ഭാര്യയും മക്കളും മരിച്ചു

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ടഭൂകമ്പത്തിൽ അർജന്റീനിയൻ ഫുട്ബാൾ താരത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു....

Related Articles

Popular Categories