താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. നിലവില്‍ സിഐഎസ്എഫും ഉത്തര്‍പ്രദേശ് പോലീസും ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്. വ്യോമാക്രമണ ഭീഷണി പരിഗണിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
താജ്മഹലിന്റെ 7-8 കിലോമീറ്റര്‍ ചുറ്റളവിലാണ് സംവിധാനമുണ്ടാകുക. തുടക്കത്തില്‍ പ്രധാന താഴികക്കുടത്തില്‍ നിന്ന് 200 മീറ്റര്‍ ചുറ്റളവിലാണ് ഡ്രോണ്‍ പ്രതിരോധം നടപ്പാക്കുകയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സയ്യിദ് അരിബ് അഹമ്മദ് പറഞ്ഞു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസുകാര്‍ക്ക് പരിശീലനം നല്‍കും. ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടുന്നത്.
TAGS : TAJ MAHAL
SUMMARY : Drone defense system to enhance security of Taj Mahal
തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനില്‍ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.…
ഇടുക്കി: ഇടുക്കി നിരപ്പേല്‍ കടയില്‍ വെച്ച് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേല്‍ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ്…
തിരുവനന്തപുരം: മെസി നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് റിപ്പോർട്ട്. സ്പോണ്സർ ആന്റോ അഗസ്റ്റിൻ ആണ് മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ചത്. അംഗോളയില്‍…
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല…
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി…