തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം. ഈസ്റ്റ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന കനയ്യകുമാറിന് നേരെയാണ് എട്ടംഗ സംഘം ആക്രമണം നടത്തിയത്. മുഖത്തടിക്കാൻ ശ്രമിക്കുകയും ദേഹത്തേക്ക് മഷി എറിയുകയും ചെയ്തു. കനയ്യകുമാർ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.
കനയ്യകുമാറിന് മാലയിട്ടതിന് പിന്നാലെ സംഘം മഷി ഒഴിക്കുകയായിരുന്നു. കർതാർ നഗറിലെ ആം ആദ്മി പാർട്ടി ഓഫിസിൽവച്ച് വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയുമായി കൂടിക്കാഴ്ച നടത്തി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബിജെപി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിച്ചു. മനോജ് തിവാരിയുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് കനയ്യ കുമാർ പറഞ്ഞു.
കൊച്ചി: മോഹൻലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തില്‍ നായികയായിട്ടാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണിയുടെ ചിത്രത്തിലേക്കാണെന്നാണ്…
ന്യൂഡൽഹി: അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യവിമാനം. ഡല്‍ഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെട്ടത്.…
ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ്…
കണ്ണൂർ: ആണ് സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ് സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…