തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന തലസ്ഥാനത്തെ അവിട്ടം തിരുനാൾ ആശുപത്രി (എസ്.എ.ടി) വൈദ്യുതി തടസമുണ്ടായതിന് പിന്നാലെ ജനറേറ്ററും തകരാറിലായതോടെ ഇന്നലെ രാത്രി മൂന്നുമണിക്കൂറോളം ഇരുട്ടിലായി. ആശുപത്രിക്ക് ഉള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെടെ കുറ്റാക്കൂരിരുട്ടിലായതോടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും കടുത്ത പ്രതിഷേധമുയർത്തി. തുടർന്ന് പുറത്ത് നിന്ന് താത്കാലിക ജനറേറ്റർ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു.
വൈദ്യുതി ബന്ധം വിച്ഛദേിക്കപ്പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത്. 7.30ന് ഇരുട്ടിലായ ആശുപത്രിയിൽ വെളിച്ചംവന്നത് രാത്രി 10.23നാണ്. ആശുപത്രിയിൽ ഇന്നലെ പി.ഡബ്ളിയു.ഡി ഇലക്ട്രിക്കൽ വിംഗ് മുൻകൂർ അറിയിപ്പ് നൽകി അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. ഇതിനാൽ വൈകിട്ടുമുതൽ ജനറേറ്റർ വഴിയാണ് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നത്. ജനററേറ്റർ റീച്ചാർജ് ചെയ്യുമ്പോൾ സർക്യൂട്ട് ബ്രേക്കറിലുണ്ടായ തകരാറാണ് വൈദ്യുതി മുടക്കിയത്. ജനറേറ്റർ കാലപ്പഴക്കം ചെന്നതാണ്. നിയോനേറ്റൽ വാർഡും എൻ.ഐ.സി.യുവും അടക്കമുള്ള ഗോൾഡൻ ജൂബിലി കെട്ടിടത്തിൽ വൈദ്യുതി തടസമുണ്ടായിരുന്നില്ല. അതിനാൽ വെന്റിലേറ്റർ, ഇൻക്യുബേറ്റർ അടക്കമുള്ള സംവിധാനങ്ങളിൽ പ്രശ്നമുണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ വിഭാഗത്തിലെ ഐ.സി.യുവിലും പ്രശ്നമുണ്ടായില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ അറിയിച്ചു.
<BR>
TAGS : THIRUVANATHAPURAM |
SUMMARY : There was a power outage in Thiruvananthapuram SAT Hospital for more than three hours
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…