LATEST NEWS

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ കുഴഞ്ഞയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ പിറ്റേ ​ദിവസമായിരുന്നു അന്ത്യം. ആരോ​ഗ്യപ്രശ്നങ്ങൾക്കിടയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.സിനിയുടെ മരണത്തിൽ കോൺ​ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അനുശോചനമറിയിച്ചു.

കോർപ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗൺസിലറായിരുന്നു സിനിയെന്നും ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഫ് നിയോഗിച്ചപോരാളിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. വെറും 26 വോട്ടിനാണ് ചേച്ചി ഇന്നലെ പരാജയപ്പെട്ടത്. 44 വോട്ട് ഇതേ പേരുള്ള മറ്റുരണ്ടുപേർക്കും ലഭിച്ചു. ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് സിമി ചേച്ചി പ്രവർത്തിച്ചത്. നമ്മുടെയെല്ലാം ഒരു ശക്തിയായിരുന്നു സിനി ചേച്ചിയെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

SUMMARY: UDF candidate collapses and dies in Thiruvananthapuram

NEWS DESK

Recent Posts

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം: മൂന്ന് സ്ഥലങ്ങളില്‍ സാധ്യതാപഠനത്തിന് ടെൻഡർ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…

11 minutes ago

‘ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിൽ’: കോടതിവിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യര്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…

1 hour ago

മത്സ്യബന്ധന ബോട്ട് കടലില്‍ കത്തിനശിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…

2 hours ago

നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരല്ലെന്ന് തിരിച്ചറിഞ്ഞു, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു; കോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…

2 hours ago

ക്വിസ് മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്‌…

3 hours ago

സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ്  അക്രമികള്‍…

4 hours ago