കൊച്ചി: നടുറോഡില്‍ ബൈക്കില്‍ യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി – കളമശേരി റോഡില്‍ തീ തുപ്പുന്ന ബൈക്കുമായി കറങ്ങി നടന്ന തിരുവനന്തപുരം സ്വദേശിയോട് ഹാജരാകാൻ നിർദേശം നല്‍കി മോട്ടോർ വാഹനവകുപ്പ്. തിരുവനന്തപുരം സ്വദേശി കിരണ്‍ ജ്യോതിയോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഇടപ്പള്ളി – കളമശേരി റോഡില്‍ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ ബൈക്കുമായി യുവാവ് കറങ്ങി നടന്നത്. ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് കിരണ്‍ സമ്മതിച്ചു. ബൈക്ക് എറണാകുളത്തുള്ള സുഹൃത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും യുവാവ് പറഞ്ഞു.
TAGS : BIKE ||ERANAKULAM | MVD
SUMMARY : Practice performance with bike; The Motor Vehicle Department registered a case
ഡൽഹി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നിൽക്കുന്ന അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിൽ.…
ബെംഗളൂരു: തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിക്കുള്ളിൽ മരക്കരി കത്തിച്ചതിനെത്തുടർന്ന് വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം.…
ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി 2.804 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും 2.100…
ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ബല്ലാരി സ്വദേശി ബി.എസ്. രാജീവ്…
ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. ലൈസൻസില്ലാതെ പ്രവർത്തിച്ച…
ബെംഗളൂരു: ബെംഗളൂരുവിലെ സാമൂഹിക, കലാ, സാംസ്കാരിക സംഘടനയായ 'കേളി'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സുരേഷ് പാൽകുളങ്ങര, വൈസ് പ്രസിഡന്റ്…